Tuesday, 30 April 2013

ചങ്ങല

ചങ്ങല

ചങ്ങലകളില്ലാ ലോകത്തുനിന്നും

ചങ്ങലകളിലേക്കു പിറന്നു വീണു.

അരുതരുതു വാക്കുകള്‍ 

പാരതന്ത്ര്യം തീര്‍ക്കും

ചങ്ങലയാണെന്നറിഞ്ഞുകൊള്ളൂ

ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചു

മാനവരില്‍ചിലര്‍-

കണ്ടെത്തി പുതു പുതു ശാസ്ത്രസത്യം

എന്നിട്ടുമവരെ ബന്ധനസ്ഥരാക്കീ

അന്ധവിശ്വാസികള്‍ അധികാരികള്‍

എങ്കിലും മാനുഷാ സത്യത്തെ എന്നും

ചങ്ങലയ്ക്കിടാന്‍ സാധിക്കുമോ?

No comments:

Post a Comment

Total Pageviews