ആകാശം
(സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍)
പറഞ്ഞു വരുന്നത്,
നക്ഷത്രങ്ങളെക്കുറിച്ചാണ്
നക്ഷത്രങ്ങളെക്കുറിച്ചോ
എന്ന് ചോദിക്കല്ലേ,
അതെ,
നക്ഷത്രങ്ങളെക്കുറിച്ച്
തന്നെയാണ് പറഞ്ഞുവരുന്നത്
അഭിനയിച്ചഭിനയിച്ച്
നക്ഷത്രങ്ങളായവരെക്കുറിച്ച്.
അതെ,
അഭിനയിച്ചഭിനയിച്ചാണ്
അവര്‍ നക്ഷത്രങ്ങളായി തീര്‍ന്നത്
ആകാശത്ത്
സ്ഥിരവാസം തുടങ്ങിയതിൽ
പിന്നെയാണ് ഭൂമി വെറും ഒരു ഗ്രഹമായത്.
പിന്നെയെല്ലാം
അവർ മറന്നുപോയി.
കാറ്റ്
,മഴ
,മഴവില്ല്
,വെയിൽ
ചിതലുകൾ
,ഉറുമ്പുകൾ,പുഴുക്കള്‍
ഇലയിൽ നിന്നും ഇറ്റുവീഴുന്ന
മഞ്ഞുതുള്ളികൾ ,പൂക്കൾ,
പ്രണയം,അമ്മ,ബന്ധങ്ങള്‍
അങ്ങനെ
എല്ലാം എല്ലാം,
ഭൂമിയെതന്നെയും.
ഭൂമി
പുതിയ
ഒരു നക്ഷത്ര പങ്ക സംഘം
ആരംഭിച്ചു.(S.F.A-
Star Fans Association).ഇത് മാത്രമാണ് ഈ നക്ഷത്രങ്ങള്‍ക്ക് ഭൂമിയുമായുള്ള ഏക ബന്ധം.
വാല്‍ക്കഷ്ണം:
കുറേ
കഴിയുമ്പോള്‍ വയസായി കത്തിയെരിഞ്ഞ് ഈ
നക്ഷത്രങ്ങള്‍ ഭൂമിയില്‍
പതിക്കും എന്ന് റിപ്പോര്‍ട്ട്
No comments:
Post a Comment