ഹേ
കൂയ്...........സംസ്ഥാനത്ത്
ഒരാഴ്ച്ചയ്ക്കകം വേനല്‍ മഴ
ലഭിച്ചില്ലെങ്കില്‍ ശുദ്ധജലവിതരണം
മുടങ്ങും.
ഇപ്പോള്‍ത്തന്നെ വൈദ്യുതി
വിതരണം പ്രതിസന്ധിയിലാണല്ലോ?വേനല്‍
ചൂട് കടുക്കുന്നു.മഴ
ദൈവങ്ങള്‍ തിരിഞ്ഞ് നോക്കുന്നു
പോലുമില്ല.നമ്മുടെ
നല്ല കാലാവസ്ഥയ്ക്കായ് എത്ര
മരങ്ങള്‍ നട്ടു.
അതിലും
എത്ര മരങ്ങള്‍ നാം വെട്ടി.ജലദിനവും കാലാവസ്ഥാദിനവുമെല്ലാം
കടന്നുപോയി.ഇനി
ജലമില്ലാദിനങ്ങളും കാലന്‍ദിനങ്ങളും
നമ്മെ കാത്തിരിക്കുന്നു.സൂര്യന്‍
നമുക്ക് ആഘാതങ്ങള്‍ സമ്മാനിക്കുന്നു.ഇനി നാം എന്തൊക്കെ ചെയ്യരുത്?നാം പാഠം പഠിച്ചോ?ഇതെക്കുറിച്ച് ശീതീകരിച്ച മുറിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്നുണ്ട്.നാം ഒന്നും പേടിക്കേണ്ടതില്ല.
മരങ്ങള്‍ തന്നെ മാര്‍ഗം
ReplyDelete