സത്യവും അസത്യവും വഴിയില്‍ കണ്ടു മുട്ടി. "ഹല്ലാ ഇതാരാ സത്യമോ?എന്താ വല്ലാതെ.ആകെ വിളറി വെളുത്തിരിക്കുന്നല്ലോ?" "ഞാനെന്നും ഇങ്ങനെയാ."സത്യത്തിന്റെ സ്വരം നിരാശകലര്‍ന്നതായിരുന്നു."എന്നെ കണ്ടു പഠിക്ക് സുഖ ജീവിതം,ഉന്നത ബന്ധങ്ങള്‍ അങ്ങനെയെല്ലാമെല്ലാം.എന്റെ കൂടെ വരൂ സുഖമായി ജീവിക്കാം." സത്യം അസത്യത്തിന്റെ മറ ചേര്‍ന്നു നടന്നു.അന്വേഷണം,ചോദ്യം ചെയ്യല്‍,നിഗമനങ്ങള്‍,കണ്ടെത്തല്‍. ഒടുവില്‍ സംഭവത്തിന്റെ സത്യാവസ്ഥ തെളിഞ്ഞു.സത്യത്തെ ഒരിക്കലും മൂടിവയ്ക്കാനാവില്ല എന്ന് അസത്യത്തിന് മനസിലായി.അവര്‍ പരിഞ്ഞു എന്നെന്നേക്കുമായി.
No comments:
Post a Comment