അവളുടെ
കണ്ണീര്‍ ചാലുകള്‍ ഉണങ്ങി.
കണ്ണുകള്‍
ദയനീയമായി തുറന്ന് നിലച്ചു.
നാവ്
പല്ലുകള്‍ക്കിടയില്‍ നിശ്ചലമായി.
ഗര്‍ഭത്തില്‍
കുരുത്ത ഭ്രൂണം അവര്‍
കുഴിച്ചുമൂടി.
ചുരത്താന്‍
കൊതിച്ച മുലകള്‍ അവര്‍
അറുത്തുമാറ്റി.
അവളുടെ
ശരീരത്തിന് അവര്‍ വില പറഞ്ഞ്
പലതായ്
പലര്‍ക്കും പകുത്തു.
ബാക്കിയൊക്കെയും
അവര്‍ ചാക്കിലൊതുക്കി.
എങ്കിലും
ആത്മാവ് എവിടെയോ സ്വതന്ത്രമായ്
നിന്നു.
No comments:
Post a Comment