ഞങ്ങൾക്ക്
മതമില്ല,
ജാതിയില്ല,
രാഷ്ട്രീയഗ്രൂപ്പുകളും
ഇല്ല.
ഞങ്ങൾക്ക്
ഏതു അമ്പലത്തിലും മസ്ജിദിലുംപള്ളിയിലും
പോകാം.
ആരും
തടയില്ല.
എന്തിനേറെ,
ഇന്ത്യയുടേയും
പാകിസ്ഥാന്റെയും അതിർത്തിയിലൂടെ
ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും
പോകാം.
ഏതു
രാജ്യത്തേക്ക് പോകാനും
പാസ്സ്പോര്‍ട്ടോ വിസയോ വേണ്ട.
ഞങ്ങളെ
ആക്രമിക്കാനോ മറ്റോ വന്നാൽ
ഞങ്ങളുടെ ആളുകളെ വിളിച്ചു
കൂട്ടി ശത്രുക്കളെ ആക്രമിക്കും.
പോലീസ്
കേസ് എടുക്കൂല.
ഞങ്ങൾക്കിടയിൽ
ശത്രുക്കളില്ല.
ഞങ്ങള്‍
വിതയ്ക്കുന്നില്ല,നാളേയ്ക്കു
വേണ്ടി ഒന്നും ശേഖരിച്ചു
വയ്ക്കുന്നില്ല.
........ഞങ്ങൾ ആരാണെന്ന് മനസ്സിലായോ?ഞങ്ങൾ പറവകളാണ്. മനുഷ്യർ സംസ്കാരമുള്ളവരാണത്രെ. പ്ഫൂ ..... എന്ത് സംസ്കാരം? ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കൊല നടത്തുന്നതാണോ സംസ്കാരം? മനുഷ്യർ സംസ്കാരം ഉള്ളവരാണെന്ന് മനുഷ്യർ മാത്രമല്ലേ പറയൂ. ഞങ്ങളൊന്നു ചോദിക്കട്ടെ..... ആനയുടെ വലിപ്പം, പുലിയുടെ ശൗര്യം, കുയിലിന്റെ നാദം, മയിലിന്റെ മനോഹാരിത, കുതിരയുടെ ശക്തി ഇതൊക്കെ മനുഷ്യനുണ്ടോ?ഏതു വലിയ ഗുണ്ട ആണെങ്കിലും പുലിയെയോ ആന മദിച്ചു വരുന്നതോ കണ്ടാൽ ഓടി രക്ഷപ്പെടില്ലേ?

വാല്‍ക്കഷ്ണം:
(രണ്ടു അയൽവാസികൾ. രണ്ടു വീട്ടിലും വളർത്തുകോഴികൾ ഉണ്ട്. കോഴിക്കൂട് തുറന്നിട്ടാൽ രണ്ടു വീട്ടിലെ കോഴികളും ഒന്നിച്ചു രണ്ടു വീട്ടുകാരുടെയും മറ്റും പറമ്പുകളിൽ ചെന്ന് കൊത്തിതിന്നുന്നു. ഒരു വീട്ടുകാർ അടുത്ത വീട്ടിൽ നിന്നും ഒരു കോഴിയെ വാങ്ങി. രണ്ട് ദിവസം ആ കോഴിയെ വാങ്ങിയ ആളുടെ കൂട്ടിൽ അടച്ചിടുന്നു. അതിന്നു ശേഷം തുറന്നു വിടുന്നു. പിന്നെ ആ കോഴിയും വാങ്ങിയ ആളുടെ വീട്ടിലെ കൂട്ടിലേക്ക് വരുന്നു. ആരാണ് ആ കോഴിക്ക് ഈ ബുദ്ധി കൊടുത്തത്?)
No comments:
Post a Comment