Saturday 18 May 2013

സൂക്ഷിക്കണേ

പൗലോസിന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു.മൃതദേഹം വഹിച്ചുകൊണ്ട് പള്ളിയിലേക്ക് പോകുകയാണ്. നാലുപേര്‍  പെട്ടിചുമക്കുകയാണ്. ധാരാളം മരങ്ങള്‍ വളര്‍ന്നു നില്ക്കുന്ന ഇടവഴിയിലൂടെയാണ് പോകുന്നത്.ഇതിനിടയില്‍ വളര്‍ന്നു നിന്നിരുന്ന മരത്തിന്റെ വേരുതട്ടി പെട്ടി ചുമന്നുകൊണ്ടിരുന്ന ഒരാള്‍ വീണു.പെട്ടി തെറിച്ചു വീണു.അതാ ശവത്തിന് ചെറിയ ഒരനക്കം വേഗം ആശുപത്രിയ്ല്‍ എത്തിച്ചു.പൗലോസ്ന്റെ ഭാര്യ രക്ഷപെട്ടു.കുറേ വര്‍ഷങ്ങള്‍ അവര്‍ ജീവിച്ചു.
                                                വര്‍ഷങ്ങള്‍ക്കു ശേഷം അവര് സ്വാഭാവികമായി മരിച്ചു.പഴയ വഴിയിലൂടെ മൃതദേഹം കൊണ്ടുപോവുകയാണ്.മരത്തിന്റെ വേര് ഇന്നും അങ്ങനെതന്നെയുണ്ട്. പഴേ സ്ഥലമെത്തിയപ്പോള്‍ പൗലോസ് പുറകീന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു മരത്തിന്റെ വേരുണ്ടേ..............സൂക്ഷിക്കണേ...................
    

No comments:

Post a Comment

Total Pageviews