Monday 20 May 2013

തീവെപ്പ്.


എന്തോകാര്യത്തിന് ഭാര്യയോട് ദേഷ്യപ്പെട്ട് പൗലോസ് സ്വന്തം വീടിന് തീവച്ചു.വിവരമറിഞ്ഞ് പോലീസെത്തി.എസ്.ഐ പൗലോസിനോട് കടുപ്പിച്ച് ചോദിച്ചു."എന്തിനാ പൗലോസേ നിങ്ങള്‍ വീടിന് തീവച്ചത്?"പൗലോസ് യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു "അതൊരു ചോദ്യമല്ലസാറെ”.എസ്. ഐ അമ്പരന്നു."പിന്നെ ഏതാ ചോദ്യം?"ഞാന്‍എന്തിനാ വീട് വെച്ചതെന്ന് ചോദിക്ക്" "ആട്ടെ,പൗലോസ് എന്തിനാ വീട് വെച്ചത്?”പൗലോസ് ഉടനെ പറഞ്ഞു "എനിക്ക് തീ വെയ്ക്കാന്‍" ഈ പി.പി പൗലോസിനോടാ പോലീസിന്റെ കളി.

No comments:

Post a Comment

Total Pageviews