പുഴ ഒഴുകിക്കൊണ്ടേയിരുന്നു.രവി അവയിലെ കുഞ്ഞു ജലകണങ്ങളെ മാടി വിളിച്ചു. പുതിയ പാതകള്‍ തെളിച്ച് അവര്‍ ആകാശയാത്രചെയ്തു.വഴിയില്‍ കണ്ട കൂട്ടരെയും കൂട്ടി കളിച്ചും ചിരിച്ചും കാറ്റില്‍ ഒഴുകി നീങ്ങി.തണുപ്പ് കൂടിക്കൂടി വന്നു."പഴയ രൂപം തിരിച്ചു കിട്ടിയേ" പിറു പിറുത്തുകൊണ്ട് അവര്‍ താഴേക്കു വീണു. അവരുടെ പിറു പിറുക്കല്‍ ചറ പറ ചറ പറ എന്നലിഞ്ഞു തീര്‍ന്നു.അപ്പോഴും പുഴ ഒഴുകിക്കൊണ്ടേയിരുന്നു.ഈ കഥ തുടരുന്നു.
No comments:
Post a Comment