Saturday, 20 April 2013

ദാമ്പത്യം


ദാമ്പത്യം
അരിയും ഉഴുന്നും വെള്ളത്തില്‍ മുഖം വീര്‍പ്പിച്ച് കിടന്നു.ഏതോ ചില ദമ്പതിമാരെപ്പോലെ പിണക്കം എങ്ങനെയും തീര്‍ക്കണം.മിക്സിയുടെ മദ്ധസ്ഥതയില്‍ അവരെ ഒന്നിപ്പിച്ചു.ഇല്ല തീരുന്നില്ല ,പിണക്കം മുറുകി പൊങ്ങുകയാണ്.ഇഡ്ഡലിപ്പാത്രം അവരെ ഉപദേശിച്ചു.എന്നിട്ടും ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി.ഇരുവരും ചമ്മന്തിയുടെ കൂടെ കൗണ്‍സിലിങ്ങിനു പോയി.ദഹനരസങ്ങളുടെ ഇടപെടല്‍ സംഘര്‍ഷത്തിന് അയവുവരുത്തി. കുടലുകള്‍ അവരിലെ നന്മ തിന്മകളെ വേര്‍തിരിച്ചു.വിസര്‍ജനാവയവങ്ങള്‍ ഖര,ദ്രാവക,വാതകാവസ്ഥകളില്‍ തിന്മകളെ വിസര്‍ജിച്ചു.അവര്‍ ഒരുമിച്ച് ഒഴുകുകയാണ് സിരകളിലൂടെ......

1 comment:

  1. നന്ദി രാജന്‍ചേട്ടാ...

    ReplyDelete

Total Pageviews