കാതോര്‍ത്താല്‍
കേള്‍ക്കാമവരുടെ
ശണ്ഠ
തുടങ്ങീ മാനത്ത്
നേര്‍ക്കുകണ്ടാലാക്രമണം
അതു
പണ്ടേപോലിന്നും.
വാളുകളാഞ്ഞ്
വീശുമ്പോള്‍
വെള്ളിവെളിച്ചം
വീഴുന്നു.
വെട്ടുകള്‍
പരിച തടുക്കുമ്പോള്‍
താഴെ
ഭൂമിയിലിടിനാദം
ചാടിമറിഞ്ഞുംകൊണ്ടും
കൊടുത്തും
പടവെട്ടി
പൊരുതുമ്പോള്‍
ഇറ്റിറ്റുവീഴും
അവര്‍ണ്ണരക്തം
ഭുമിയില്‍
മഴയായി.
No comments:
Post a Comment