Monday, 13 May 2013

ഇരകള്‍


കുളം
മിന്നു മീനിന് ഇന്ന് ഒന്നും കിട്ടിയില്ല."വിശന്നിട്ടു വയ്യ, ങാ....വാ കീറിയ ദൈവം ഇരയും തരും"
കര
ചൂണ്ടക്കാരന്‍ വേലുവിന് ഇന്ന് ഒന്നും കീട്ടീല. “എത്ര നേരമായി, ങാ....വാ കീറിയ ദൈവം ഇരയും തരും"
കുളം
തന്നൂ.....തന്നൂ..... മുട്ടനൊരിര........
ഗ്ലപ്പ്...........ഗ്ലപ്പ്...................
മുട്ടനൊരുകൊളുത്ത്................തൊണ്ടേല്.........കുരുങ്ങി...........
കര
ഹ്യൂപ്പ്............................................................
കിട്ടീ....................കിട്ടീ....................മുട്ടനൊരെണ്ണം................

ദേഹശുദ്ധി വരുത്തി
ഉപ്പും മുളകും പുതപ്പിച്ച്
പാനില്‍ കിടത്തി.


ഗ്ലപ്പ്......ഗ്ലപ്പ്.............................
മുട്ടനൊരുമുള്ള്................തൊണ്ടേല്.........കുരുങ്ങി...........

ദേഹശുദ്ധി വരുത്തി
വെള്ളപുതപ്പിച്ച്
പട്ടടയില്‍ കിടത്തി.

അശരീരി.......
വാ കീറിയ ദൈവം ഇരയും തരും"


കേള്‍ക്കേണ്ടാ...............വേണ്ടാ........................
ചെവിപൊത്തി.
മനസ്സുപറഞ്ഞു."സത്യത്തില്‍ ആരുടെ വായാണ് ദൈവം കീറിയത്"

No comments:

Post a Comment

Total Pageviews