Tuesday 28 May 2013

സംശയം

നമ്മുടെ പൗലോസ് എട്ടാം ക്ലാസില്‍ രണ്ടാം വട്ടം പഠിക്കുന്നകാലം.ഇഷ്ടന് ഒട്ടും മനസിലാകാത്ത വിഷയമായിരുന്നു കെമിസ്ട്രി.ടീച്ചര്‍ കെമിക്കല്‍ നെയിംസ് പറഞ്ഞപ്പോള്‍ ഒന്നും അവന്‍ ശ്രദ്ധിച്ചില്ല. അശ്രദ്ധനായിരുന്ന പൗലോസിനെ ടീച്ചര്‍ പൊക്കി. എന്താ പൗലോസ് മനസിലായില്ലേ? സംശയമെന്തെങ്കിലും ഉണ്ടെങ്കില്‍ ചോദിച്ചോ. അപ്പോള്‍ അവന്‍ ഒരു ഭയങ്കരസംശയം ചോദിച്ചു.ടീച്ചറേ , കാല്‍സ്യം(Ca)+കോപ്പര്‍(Cu)+സള്‍ഫര്‍(s) എന്നിവ ചേര്‍ന്നാലെന്താകും?
ടീച്ചര്‍ ഒന്നു പരുങ്ങി.എത്ര ആലോചിച്ചിട്ടും ടീച്ചര്‍ക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.അപ്പോള്‍ അവന്‍ പറഞ്ഞു Ca+Cu+S ചേര്‍ന്നാല്‍ കക്കൂസ് (Cacus).

No comments:

Post a Comment

Total Pageviews