Tuesday 28 May 2013

കണ്ടുപിടുത്തം


പൗലോസിന്റെ ചെറുപ്പത്തില്‍ നടന്ന സംഭവമാണ്.അന്ന് പൗലോസ് ഏഴാം ക്ലാസില്‍ പഠിക്കുന്നു.സാമൂഹ്യപാഠം പഠിപ്പിക്കുന്ന അധ്യാപകന്‍ അന്ന് ക്ലാസില്‍ വന്നത് ഭൂലോകത്തിന്റെ മാപ്പും കൊണ്ടാണ്.മാപ്പ് അദ്ദേഹം ബോര്‍ഡില്‍ തൂക്കിയിട്ടു.ഒരോരാജ്യത്തിന്റെ പേരുപറയുമ്പോള്‍ കുട്ടികള്‍വന്ന് ചൂരല്‍കൊണ്ട് ആ രാജ്യം തൊട്ടുകാണിക്കണം.
അങ്ങനെ പൗലോസിന്റെ ഊഴമെത്തി.
അധ്യാപകന്‍ വിളിച്ചു. പൗലോസ് ഇവിടെ വാ...അമേരിക്ക കാണിച്ചേ..
പൗലോസ് ചൂരലെടുത്ത് അമേരിക്ക കാണിച്ചു.ക്ലാസ് തുടര്‍ന്നു കൊണ്ടിരിക്കെ അധ്യാപകന്‍ എല്ലാക്കുട്ടികളോടുമായി ചോദിച്ചു.
"കുട്ടികളേ പറയൂ.... അമേരിക്ക കണ്ടുപിടിച്ചത് ആരാണ്?”
എല്ലാവരുംകൂടി ഒറ്റ ശബ്ദത്തില്‍ പറഞ്ഞു.
"പൗലോസ്.....

No comments:

Post a Comment

Total Pageviews