ഞങ്ങള്‍ കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലായിരുന്നു.കാറിലാണ് യാത്ര. നല്ല പൊരിവെയിലാണ് പുറത്ത്. എ.സി.യിട്ട് പോകാം അപ്പേ....മുത്ത്മണി പറഞ്ഞു. (ഇപ്പോള്‍ എല്ലാം അവളാണ് (ഞങ്ങളുടെ മോള്‍)അഭിപ്രായം പറയുന്നത്.എന്തിനും ഏതിനും അവള്‍ക്ക് അവളുടേതായ അഭിപ്രായങ്ങള്‍ ഉണ്ട്.ആരെയും വകവെയ്ക്കാതെ അവള്‍ അത് പ്രകടിപ്പിക്കുകയും ചെയ്യും.)ഞങ്ങള്‍ക്കും അവളുടെതന്നെ അഭിപ്രായമായിരുന്നു.യാത്രക്കിടയില്‍ മുത്തുമണി നിര്‍ത്താതെ ഓരോന്നിനെക്കുറിച്ചും ചോദിച്ചുകൊണ്ടിരിക്കും. എന്താ അപ്പേ ആകാശം നീല നിറത്തില്‍ ഇരിക്കുന്നേ? മരങ്ങളെന്താ പുറകോട്ട് പോകുന്നേ?ഈ പശുവെന്താ ചുവന്ന് ഇരിക്കുന്നേ? കാളയാണോ പശുവിന്റെ ഭര്‍ത്താവ്? വണ്ടിയോടിക്കാന്‍ പറ്റിയ വഴിയല്ലേ അപ്പേയിത്?എന്തിനാ ആ പോലീസുകാരന്‍ വണ്ടികള്‍ നിര്‍ത്തിക്കുന്നേ? ഒന്നിന് ഉത്തരം പറയുമ്പോഴക്കും അടുത്ത ചോദ്യം റെഡി.അങ്ങനെ ഞങ്ങളുടെ യാത്രകള്‍ എല്ലാം ചോദ്യോത്തരവേളകളാണ്. അതുകൊണ്ട് യാത്ര ബോറടിക്കാറില്ല.അവള്‍ ഉറങ്ങിയാലാണ് ബോറടിതോന്നാറ് . മമ്മിക്കും പപ്പയ്ക്കും എന്തെങ്കിലും വാങ്ങിക്കണം കേട്ടോ....നിധി (ഭാര്യ)പറഞ്ഞു.ങും..ഞാന്‍ മൂളി.....സത്യത്തില്‍ ടൗണില്‍ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടും വെയിലത്ത് കടയില്‍ കയറിയിറങ്ങാനുള്ള മടിയും ആ മൂളലില്‍ ഉണ്ടായിരുന്നു."കാശ് കയ്യിലുണ്ടോ?ഇല്ലെങ്കില്‍ എ.ടി. എമ്മില്‍ നിന്ന് എടുക്ക്ട്ടോ? " നിധി ഒന്നുകൂടി ഒര്‍മ്മിപ്പിച്ചു.അടുത്ത എ.ടി. എമ്മില്‍ നിര്‍ത്താം .എവിടെയാ ഉള്ളതെന്ന് നോക്കി പറ.ഞാന്‍ പറയാം അപ്പേ........മുത്തുമണി അക്കാര്യം ഏറ്റു.കുറേ ദുരം ചെന്നപ്പോള്‍.ദേ.............അപ്പേ .......എ.ടി.എം................ ഞാന്‍ ഒരുവിധത്തില്‍ കാറ് പാര്‍ക്ക് ചെയ്തു. എന്നിട്ട് എ.ടി.എമ്മില്‍ കയറി.സാധാരണ എന്റെ കുടെ വരണമെന്ന് അവള്‍ വാശിപിടിക്കാറുണ്ടായിരുന്നു.ഇന്നെന്തോ അതുണ്ടായില്ല.പോരുന്ന വഴി മുഴുവന്‍ കാറോടിക്കുന്നതിനെക്കറിച്ചായിരുന്നു ചോദ്യങ്ങള്‍.എങ്ങനെയാ കാറോടിക്കുന്നത്? എന്നെ പഠിപ്പിക്കുവോ? ഇതെന്തിനാ ഈ കോല് ഇങ്ങനെ ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്നേ?
ഇടയ്ക്ക് എന്റെ കൂടെ ഗിയറില്‍ പിടിച്ച് ഗിയറിടുകയും ചെയ്തു.ഗിയറില്‍ ഇനി പിടിക്കരുത്ട്ടോ .....വണ്ടി നിറുത്തിയപ്പോള്‍ ഞാന്‍ പറഞ്ഞിട്ടാണ് പോന്നത്.ഞാനിറങ്ങുമ്പോഴും അവളുടെ കണ്ണുകള്‍ ഗിയറില്‍ തന്നെയായിരുന്നു.അതാണെന്നു തോന്നുന്നു കൂടെ പോരാന്‍ വാശിപിടിക്കാഞ്ഞത്. കുറച്ചു സമയത്തിനുള്ളില്‍ ഞാന്‍ തിരിച്ചുവന്നു.കാറ് സ്റ്റാര്‍ട്ട് ചെയ്തു.അപ്പേ............... അപ്പേ.............. ങും......ഈ മാരുതിക്കാര്‍ക്ക് ഒരു വിവരവുമില്ലേ? ങും എന്താ? ഇവര് മണ്ടന്‍ മാരാണോ,അപ്പേ?...എന്താ നീ അങ്ങനെ പറഞ്ഞേ? ശരിക്കും ഇവര് മണ്ടന്മാരുതന്നെ.ദേ.....കണ്ടോ? ഈ ഗിയറ് (1 2 3 4 5 R ) . 1,2,3,4,5 ഇത്രേം കണക്കിലെഴുതി.6 കണക്കിലെഴുതാന്‍ അറീല്ല അതോണ്ട് R എന്ന് ഇംഗീഷിലെഴുതിയിരിക്ക്ണ്.........

Superb. i like it so much.
ReplyDeleteനന്ദി സന്ദീപ്.
Delete