Tuesday, 14 May 2013

ബൈക്ക് യാത്ര

പുതിയ ബൈക്കില്‍ സുഹൃത്തിനെയും കയറ്റി ടൗണിലൂടെ സ്പീടില്‍ യാത്ര ചെയ്യുമ്പോള്‍ ഏറെക്കാലത്തെ മോഹം സഫലമായതിന്റെ സന്തോഷമായിരുന്നു.തൊട്ടടുത്ത വളവിലാണ് അത് സംഭവിച്ചത്.
അതാ ഒരു പോലീസ് ജീപ്പ്. കൈകാണിച്ചതും വണ്ടി നിറുത്തി.പരിശോധനയില്‍ എല്ലാം കറക്ട്. "മദ്യപിച്ചിട്ടുണ്ടോ? ഉം ഊത്." ഊതുന്നതു ശരിയാകുന്നില്ലെന്നു കണ്ട ഒരു പോലീസുകാരന്‍, "അങ്ങനെയല്ല,ദേ ഇങ്ങനെ ഫൂ............." ഒരു നിമിഷം .............. മെഷീനിന്റെ അലാറം  ഉച്ചത്തില്‍ മുഴങ്ങിയപ്പോള്‍ മനസു മന്ത്രിച്ചു 'കുടിയന്‍'


(നടന്ന സംഭവത്തിന് അല്പം എരിവു ചേര്‍ത്തപ്പോള്‍ കിട്ടിയത്)



No comments:

Post a Comment

Total Pageviews