Tuesday 14 May 2013

ഒരു തണല്‍

വരളുന്ന ഭൂമിക്ക് ചെറുതണലേകുവാന്‍
ചെറുതൈമരം ഞാന്‍ നടുമ്പോള്‍
മാനത്തെ മേഘങ്ങള്‍ എന്നും കനിവോടെ
എത്തി,ജലാമൃതമേകും.
സൂര്യന്റെ കൈകള്‍ ആ കൊച്ചുതൈയ്യെ
മെല്ലെത്തലോടിടുമ്പോള്‍
ഭൂമിതന്നമ്മിഞ്ഞ ഞൊട്ടിക്കുടിച്ചാ-
തൈ വന്മരമായ് വളരും.
കാറ്റതിന്‍ ചില്ലമേല്‍ ഊഞ്ഞാലകെട്ടി
ആലോലമാ‌ടിടുമ്പോള്‍
ആമരത്തണലില്‍ ആകെ കുളിര്‍ത്ത്
അഭിമാനമോടെ ഞാന്‍ നില്‍ക്കും.



No comments:

Post a Comment

Total Pageviews