നാടുകള്‍
സൂര്യനെല്ലി
കിളിരൂര്‍
വിതുര
കവിയൂര്‍
തോപ്പുംപടി
ദില്ലി
അങ്ങനെയങ്ങനെ.....
അവയിലെല്ലാമുണ്ട്.
പേരുകള്‍
ശാരി
സൗമ്യ
അനഘ
ജ്യോതി
പേരറിയാത്തവര്‍.......
മുഖമില്ലാത്തവര്‍..........
ഇനിയും
പിറക്കാത്ത നാടുകള്‍
ഇനിയും
രചിക്കാത്ത പേരുകള്‍
ആവരുതേ
അതു നമ്മുടേതാവരുതേ...........
No comments:
Post a Comment